Asianet News MalayalamAsianet News Malayalam

ശബരിമല തീർഥാടനം: കൊവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങളായി

ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും എല്ലാ മുൻകരുതലും സ്വീകരിക്കണം. ശബരിമലയിൽ എത്തിയാൽ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകൾ വൃത്തിയാക്കണം.

covid guidelines for sabarimala pilgrims
Author
Pathanamthitta, First Published Nov 8, 2020, 3:45 PM IST

പത്തനംതിട്ട: ശബരിമല തീർഥാടകർക്കുളള കൊവിഡ് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തീർഥാടകർ കൊവിഡ് ഇല്ല എന്ന സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം. നിലയ്ക്കൽ എത്തുന്നതിന് 24 മണിക്കൂർ മുൻപ് എടുത്തതായിരിക്കണം ഈ സർട്ടിഫിക്കറ്റ്. ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും എല്ലാ മുൻകരുതലും സ്വീകരിക്കണം.

ശബരിമലയിൽ എത്തിയാൽ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകൾ വൃത്തിയാക്കണം. മല കയറുമ്പോഴും ദർശനത്തിനു നിൽക്കുമ്പോഴും രണ്ട് അടി അകലം പാലിക്കാൻ  മാസ്‌ക്ക് ഉറപ്പായും ധരിക്കണം. കൊവിഡ് ഭേദമായവർ ആണെങ്കിൽ കൃത്യമായ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറണം.

ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉള്ളവർ തീർഥാടനത്തിൽ നിന്ന് മാറി നിൽക്കണം. നിലയ്ക്കലിലും പമ്പയിലും ആളുകൾ കൂടുന്നത് ഒഴിവാക്കണം. തീർഥാടകർക്ക് ഒപ്പം വരുന്ന ഡ്രൈവർമാർക്കും സഹായികൾക്കും ഈ മാർഗ നിർദേശം ബാധകമാണെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios