ഹോം ഐസലേഷനിൽ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചെന്നാണ് അവലോകന റിപ്പോർട്ട്.

തിരുവനന്തപുരം: വീടുകൾക്കുള്ളിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ ആരോഗ്യവകുപ്പിനെ ഞെ‍ട്ടിച്ച് ഹോം ഐസലേഷനില്‍ കഴിഞ്ഞവരിലെ മരണക്കണക്കും. ഹോം ഐസലേഷനിൽ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചെന്നാണ് അവലോകന റിപ്പോർട്ട്. 444 രോഗികള്‍ വീട്ടില്‍ തന്നെ മരിച്ചെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഇതോടെ മറ്റസുഖങ്ങളുള്ള കൊവിഡ് രോഗികളോട് അടിയന്തര പരിശോധന നടത്താനും, പരമാവധി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും സർക്കാർ നിർദേശം നൽകി.

വീഡിയോ കാണാം 

"

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൌൺ, നാളെ മുതൽ രാത്രികാല കർഫ്യൂ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona