യാക്കോബായ സഭ പള്ളികൾ തുറക്കില്ല, നിയന്ത്രണം പാലിച്ച് പ്രാർത്ഥന തുടങ്ങാൻ താമരശേരി രൂപത

കൊച്ചി: യാക്കോബായ സുറിയാനി സഭ നിരണം ,കൊല്ലം ഭദ്രാസനങ്ങളുടെ കീഴിലുള്ള പള്ളികൾ ജൂൺ 30ന് ശേഷമേ തുറക്കൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കേണ്ടെന്ന് കൊല്ലം ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോർ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ ഗീവർഗ്ഗീസ് മോർ കൂറിലോസ് എന്നിവർ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ക്രൈസ്റ്റ് സെന്റർ ഹോസ്പൽ ചർച്ചിന്റെ നേതൃത്വത്തിലുള്ള ആരാധാനാലയങ്ങൾ തുറക്കേണ്ടെന്ന് തീരുമാനിച്ചു. സർക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികളെ പിന്തുണക്കാനാണ് തീരുമാനം. ഓൺലൈൻ വഴിയുള്ള ആരാധന തുടരുമെന്നും അവർ വ്യക്തമാക്കി.

അതേസമയം പ്രാർത്ഥനകൾ തുടങ്ങാനാണ് കത്തോലിക സഭ താമരശേരി രൂപതയുടെ തീരുമാനം. ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഇത് സംബന്ധിച്ച് നിർദ്ദേശം സർക്കുലർ വഴി പുറത്തിറക്കി. ഇത് പ്രകാരം പൊതുയോഗങ്ങളും കുടുംബ കൂട്ടായ്മകളും തിരുനാളുകളും നടത്തരുത്. 

കുർബാനകളുടെ എണ്ണം കൂട്ടുന്ന കാര്യം അതത് ഇടവകകൾക്ക് തീരുമാനിക്കാം. ഒരു കുർബാനയ്ക്ക് 100 പേരിൽ കൂടുതൽ പേർ പള്ളികളിൽ പ്രവേശിക്കരുത്. പത്ത് വയസ്സിനു താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവർ പള്ളിയിൽ വരരുത്. ദിവസവും ദേവാലയത്തിൽ വരുന്നവരുടെ പേരു വിവരങ്ങൾ എഴുതി സൂക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.