കൊച്ചി: കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ ആശുപത്രി അധികൃതർ പെട്ടി കുടുംബത്തിന് കൈമാറി. മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കൾ  പള്ളി സെമിത്തേരിയിലെത്തിച്ചത്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം.

കോതാട് സ്വദേശി പ്രിൻസ് സിമേന്തിയുടെ (42) മൃതദേഹമാണ്  പെട്ടിയിൽ ഇല്ലെന്ന് പള്ളി സെമിത്തേരിയിൽ വെച്ച് മാത്രം മനസ്സിലായത്. ഇന്നലെയാണ് പ്രിൻസ് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവം മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.