ഒപ്പം താമസിക്കുന്നവര്‍ ചന്ദ്രേഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കണ്ണൂർ: സിഎഫ്എൽടിസിയില്‍ കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു. പേരാവൂർ മണത്തണ കുണ്ടേനകാവ് കോളനിയിലെ ചന്ദ്രേഷാണ് പേരാവൂരിലെ സിഎഫ്എല്‍ടിസിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30യോടെയായിരുന്നു സംഭവം. ഒപ്പം താമസിക്കുന്നവര്‍ ചന്ദ്രേഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred