കൊച്ചി: എറണാകുളം ജില്ലയിൽ ചികിത്സയിലുള്ള കൊവിഡ് രോഗിയുടെ നില അത്യാസന്ന നിലയിൽ. തോപ്പുംപടി സ്വദേശിയായ 66കാരന്റെ നിലയാണ് അതീവ ഗുരുതരാവസ്ഥയിലായത്. ജൂൺ 28നാണ് ഇദ്ദേഹത്തെ കളമശേരിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദീർഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിതനാണെന്നും ശ്വാസകോശത്തിൽ കൊവിഡിനെ തുടർന്ന് ന്യൂമോണിയ സാരമായി ബാധിച്ചെന്നും കണ്ടെത്തിയ ശേഷമാണ് ഇദ്ദേഹത്തെ ചികിത്സയിൽ പ്രവേശിപ്പിച്ചത്.

ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹം കഴിയുന്നത്.  എന്നാൽ രോഗം മൂർച്ഛിച്ച് വൃക്കയടക്കമുള്ള പ്രവർത്തനത്തെ സാരമായി ബാധിച്ചു. നോഡൽ ഓഫീസറായ ഡോ ഫതഹുദ്ദീനാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടത്.