ഭോപ്പാൽ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആംബുലൻസിൽ നിന്ന് നടുറോഡിൽ വീണു. ഭോപ്പാലിലാണ് സംഭവം. സംസ്കരിക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് തെറിച്ച് വീണു. പുറത്ത് വീണ മൃതദേഹം ആരുടേതെന്നറിയില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നില്ലെന്ന ആക്ഷേപത്തിനിടെയാണ് സംഭവം.