Asianet News MalayalamAsianet News Malayalam

കൊവിഡ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു

പാലക്കാട് ചളവറയിൽ  തൂമ്പായയിൽ കുഞ്ഞാലൻ ആണ് (74) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

covid patient died in palakkad
Author
Palakkad, First Published Sep 14, 2020, 9:42 PM IST

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലക്കാട് ചളവറയിൽ  തൂമ്പായയിൽ കുഞ്ഞാലൻ ആണ് (74) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

രോഗബാധ സ്ഥിരീകരിച്ച നിലമ്പൂർ സ്വദേശിനി ഇന്ന്  വയനാട്ടിൽ മരിച്ചിരുന്നു. കാട്ടികുളം കോട്ടയിൽ ത്രേസ്യാ (ലീലാമ്മ-51) ആണ് മരിച്ചത്. അർബുദവും മറ്റ്   അസുഖങ്ങളും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ 10 ന് കാട്ടികുളത്തെ സഹോദരന്റെ വീട്ടിലെത്തിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്   ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
 

Follow Us:
Download App:
  • android
  • ios