കവർച്ച കേസ് പ്രതിയായ റംസാൻ നേരത്തെ കൊവിഡ് നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയിട്ടുണ്ട്. അന്തർസംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. 

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ കൊവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി. കവർച്ച കേസ് പ്രതിയായ റംസാൻ എന്ന ആളാണ് തടവ് ചാടിയത്. അഞ്ചരക്കണ്ടി കൊവിഡ് കെയർ സെൻ്ററിൽ നിന്ന് ഇന്ന് രാവിലെയാണ് റംസാൻ തടവ് ചാടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കവർച്ച കേസ് പ്രതിയായ റംസാൻ നേരത്തെ കൊവിഡ് നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയിട്ടുണ്ട്. ലോറി മോഷ്ടിച്ച് കടക്കുന്നതിന് ഇടയിലാണ് റംസാൻ കാസർകോട് വച്ച് ആദ്യം പൊലീസ് പിടിയിലാകുന്നത്. അന്തർസംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. രണ്ടാമത് പൊലീസ് പിടികൂടി നിരീക്ഷണത്തിലാക്കി. പിന്നീടാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.