Asianet News MalayalamAsianet News Malayalam

ഇന്ന് കൂടുതൽ രോ​ഗികൾ മലപ്പുറത്ത്, പിന്നാലെ പാലക്കാട്; കോട്ടയത്ത് 15 പേർക്ക് കൂടി കൊവിഡ്

47 പേർക്കാണ് ഇന്ന് മലപ്പുറത്ത് രോ​ഗം സ്ഥിരീകരിച്ചത്. പാലക്കാടാണ് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് രോ​ഗം സ്ഥിരീകരിച്ച രണ്ടാമത്തെ ജില്ല. ഏഴ് വയസ്സുകാരനും എൺപത്തിയൊന്നുകാരിക്കും ഉൾപ്പെടെ  25  പേർക്കാണ് പാലക്കാട്ട് ഇന്ന് കൊവിഡ്  19  സ്ഥിരീകരിച്ചത്.

covid patients number in various districts
Author
Thiruvananthapuram, First Published Jun 27, 2020, 6:32 PM IST

തിരുവനന്തപുരം: മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 47 പേർക്കാണ് ഇന്ന് മലപ്പുറത്ത് രോ​ഗം സ്ഥിരീകരിച്ചത്. പാലക്കാടാണ് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് രോ​ഗം സ്ഥിരീകരിച്ച രണ്ടാമത്തെ ജില്ല. ഏഴ് വയസ്സുകാരനും എൺപത്തിയൊന്നുകാരിക്കും ഉൾപ്പെടെ  25  പേർക്കാണ് പാലക്കാട്ട് ഇന്ന് കൊവിഡ്  19  സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിൽ നിന്നെത്തിയ രണ്ടു പേർക്കും യുഎഇയിൽ നിന്നെത്തിയ മൂന്നു പേർക്കും കുവൈത്തിൽ നിന്നെത്തിയ ഒമ്പതു പേർക്കും 
ഖത്തർ, സൗദി എന്നിവിടങ്ങളിൽ നിന്നുള്ള ഒരോരുത്തർക്കും തമിഴ്നാട്ടിൽ നിന്നെത്തിയ എട്ട് പേർക്കുമാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 260 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്നുപേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

കോഴിക്കോട് ഇന്ന് 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴു പേർ വിദേശത്ത് നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമാണ് എത്തിയത്. 

കൊല്ലത്ത് ഇന്ന് 12 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാലു പേര്‍ കുവൈറ്റില്‍ നിന്നും മൂന്നു പേര്‍ മസ്‌കറ്റില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും രണ്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

കോട്ടയം ജില്ലയില്‍ 15  പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 11 പേര്‍ വീട്ടിലും, രണ്ടുപേര്‍ ക്വാറന്‍റൈന്‍ കേന്ദ്രത്തിലും   നിരീക്ഷണത്തിലായിരുന്നു. രണ്ടു പേര്‍ വിമാനത്താവളത്തില്‍ എത്തിയയുടന്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.  ഇതോടെ രോഗബാധിതരായി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 121  ആയി. 

ഇടുക്കി ജില്ലയിൽ ഇന്ന് 2 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 24 ന് യുഎഇ ൽ നിന്ന് വന്ന അടിമാലി സ്വദേശി, ജൂൺ 13 ന് കുവൈറ്റിൽ നിന്ന് വന്ന കുമളി സ്വദേശിനി എന്നിവർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് പേരെയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read Also: കേരളത്തിലെ കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന; ഇന്ന് മാത്രം 195 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു...
 

Follow Us:
Download App:
  • android
  • ios