തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉന്നതതല യോഗം വിളിച്ചു. കളക്ടർമാർ, എസ് പിമാർ ഡിഎംഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി സ്ഥിതി​ഗതികൾ വിലയിരുന്നതും. മറ്റന്നാൾ പ്രധാനമന്ത്രി വിളിച്ച യോഗത്തിന് മുന്നോടിയായിയായിട്ടാണ് മുഖ്യമന്ത്രി ഉന്നത തല യോ​ഗം വിളിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കോട്ടയത്തും കൊല്ലത്തും മൂന്ന് പേർക്ക് വീതവും കണ്ണൂരിൽ ഒരാൾക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 456 ആയി. നിലവിൽ 116 പേ‍രാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 

സംസ്ഥാനത്ത് 21044 പേരാണ് ഇപ്പോൾ കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

Also Read: ഏഴ് പേര്‍ക്ക് കൂടി കൊവിഡ് മുക്തി, ഏഴ് പേര്‍ക്ക് കൂടി രോഗം; സംസ്ഥാനത്താകെ 116 പേര്‍ ചികിത്സയില്‍