ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. അല്പസമയം മുമ്പാണ് ഇയാൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന് കളഞ്ഞത്.
ഇടുക്കി: കൊവിഡ് പൊസിറ്റീവായ പ്രതി ചാടി പോയി. മൊബൈൽ മോഷണ കേസിൽ പിടിയിലായ 17 വയസുകാരനാണ് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവേ ചാടിപ്പോയത്. ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. അല്പസമയം മുമ്പാണ് ഇയാൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന് കളഞ്ഞത്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
