ആലപ്പുഴ: ആലപ്പുഴയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനന്‍റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കഴിഞ്ഞ ശനിയാഴ്‍ചയാണ് മോഹന്‍ മരിച്ചത്.

നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് മോഹനനെ കായംകളും താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ 11 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

സംസ്ഥാനത്ത് ഇന്നലെ 1242 പേരാണ് രോഗബാധിതരായത്. 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 88 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 95 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.