തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡി പൊസിറ്റിവിറ്റി റേറ്റ് വീണ്ടും ഉയർന്നു. 17.31 ആണ് ഇന്നത്തെ കൊവിഡ് പൊസിറ്റിവിറ്റി റേറ്റ്. 52,067 സ്രവസാംപിളുകൾ പരിശോധിച്ചപ്പോൾ 9016 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. 

കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 7991 പേര്‍ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളത് 96,004 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,36,989 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 52,067 സാമ്പിളുകൾ പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 14.05 ആയിരുന്നു ഒക്ടോബറിലെ 16-ലെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്.