Asianet News MalayalamAsianet News Malayalam

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ,ദൃശ്യങ്ങൾ പുറത്ത്

സെക്രട്ടറിയേറ്റ് കാൻറീൻ നടത്തിപ്പിനുള്ളിലുള്ള ഭരണ സമിതി തെരഞ്ഞെടുപ്പിലാണ് പ്രോട്ടോക്കൾ മറന്ന് കൂട്ടമായി വോട്ട് ചെയ്യാൻ എല്ലാവരും എത്തിയത്.

covid protocol violation in kerala secretariat
Author
Kochi, First Published Jan 29, 2021, 1:46 PM IST

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ. സെക്രട്ടറിയേറ്റ് കാൻറീൻ ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പിലാണ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ തിക്കിതിരക്കി വോട്ട് ചെയ്യാനെത്തിയത്. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്നാണ് ഇന്നലെ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. നിയന്ത്രണങ്ങൾ ഉറപ്പ് വരുത്താൻ പൊലീസും രംഗത്തിറങ്ങി. പക്ഷെ ഇതൊന്നും സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥർക്ക് ബാധകമല്ലെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ ഉത്തരവായി ഇറക്കുന്ന ഭരണസിരാകേന്ദ്രത്തിൽ തന്നെയാണ് കൊവിഡ് ചട്ടങ്ങളുടെ ലംഘനം നടക്കുന്നത്. സെക്രട്ടറിയേറ്റ് കാൻറീൻ നടത്തിപ്പിനുള്ളിലുള്ള ഭരണ സമിതി തെരഞ്ഞെടുപ്പിലാണ് പ്രോട്ടോക്കൾ മറന്ന് കൂട്ടമായി വോട്ട് ചെയ്യാൻ എല്ലാവരും എത്തിയത്. 5500 പേർക്കാണ് വോട്ടവകാശം. ഇടത്-വലത്-ബിജെപി അനുകൂല സംഘടനകള്‍ തമ്മിലാണ് മത്സരം. ദർബാർ ഹാളിലും സൗത്ത് കോണ്‍ഫറൻസ് ഹാളിലുമാമ് വോട്ടു ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നത്. ഇവിടെ ക്രമീകരിച്ചിരുന്ന 11 പോളിംഗ് സ്റ്റേഷനിനുകളിലേക്ക് സാമൂഹിക അകലമൊന്നും പാലിക്കാതയായിരുന്നു വോട്ടെടുപ്പ്. വാർത്ത പുറത്തായതോടെ പൊതുഭരണവകുപ്പ് പിന്നീട് സെക്യൂരിറ്റി ജീവനക്കാരെ തിരക്ക് നിയന്ത്രിക്കാൻ കൊണ്ടുവന്നു. 

Follow Us:
Download App:
  • android
  • ios