തിരുവനന്തപുരം: തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കൊവിസിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇനി മുതല്‍ നാല് നടകളില്‍ കൂടിയും പ്രവേശനം അനുവദിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വിലക്കും നീക്കി. നേരത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളോടെ ക്ഷേത്ര ദര്‍ശനം അനുവദിച്ചത്.