മലപ്പുറം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് മലപ്പുറം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ  മാത്രമേ പ്രവർത്തിക്കൂ. 

ജൂലൈ 27 മുതല്‍  ഓഗസ്റ്റ് 10 വരെ കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയില്‍ രാത്രി എട്ടു വരെ ഭക്ഷണം പാഴ്‌സല്‍ നല്‍കാം. എന്നാൽ  ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ അതേപടി തുടരും.

ഇന്ന് മലപ്പുറം ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുള്ള 24 പേർ ഇന്ന് രോഗമുക്തരായി. ജില്ലയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,560 പേര്‍ക്കാണ്.