Asianet News MalayalamAsianet News Malayalam

Covid in Kerala : കൊവിഡ്‌ സുരക്ഷാ നിയന്ത്രണം; സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ്  ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് റെയില്‍ വേയുടെ നടപടി.

covid restrictions railway cancelled 12 train services in kerala
Author
Thiruvananthapuram, First Published Jan 14, 2022, 8:42 PM IST

തിരുവനന്തപുരം: കൊവിഡ്‌ (Covid) സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ (Train) റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ്  ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് റെയില്‍ വേയുടെ നടപടി.

തിരുവനന്തപുരം ഡിവിഷൻ

1)നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ്(no.16366).

2) കോട്ടയം-കൊല്ലം  അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06431).

3) കൊല്ലം - തിരുവനന്തപുരം അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06425)

4) തിരുവനന്തപുരം - നാഗർകോവിൽ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06435)

പാലക്കാട്‌ ഡിവിഷൻ

1) ഷൊർണ്ണൂർ-കണ്ണൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06023)

2)കണ്ണൂർ-ഷൊർണ്ണൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06024)

3)കണ്ണൂർ - മംഗളൂരു അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06477).

4)മംഗളൂരു-കണ്ണൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06478)

5)കോഴിക്കോട് - കണ്ണൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06481).

6)കണ്ണൂർ - ചർവത്തൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06469)

7)ചർവത്തൂർ-മംഗളൂരു അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06491)

8) മംഗളൂരു-കോഴിക്കോട് എക്സ്പ്രെസ്(no.16610)

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ ഭാഗികമായി അടക്കുകയാണ്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ 21 മുതൽ രണ്ടാഴ്ചത്തേക്കാണ് അടച്ച് ഓൺലൈൻ മാത്രമാക്കുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിലെത്തി നൽകും. വാരാന്ത്യനിയന്ത്രണവും രാത്രി കർഫ്യുവും ഏർപ്പെടുത്തില്ല. ടിപിആർ 20ന് മുകളിലുള്ള ജില്ലകളിൽ സാമുുദായിക-സാംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.

Follow Us:
Download App:
  • android
  • ios