തിങ്കളാഴ്ചയും കൊവിഡ് നിമിത്തം ജീവനക്കാർ അവധിയിലായതുമാണ് തിരക്കിന് കാരണമെന്ന് അധികൃതർ വിശദീകരിച്ചു.
കൊച്ചി: കൊവിഡ് (Covid) വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലെ ജനറൽ ആശുപത്രിയിൽ (Ernakulam General Hospital) വലിയ തിരക്ക്. ഒപി ടിക്കറ്റെടുക്കാൻ രാവിലെ മുതൽ 500 ൽ അധികം പേരാണ് ആശുപത്രിയിൽ കൂട്ടം കൂടി വരി നിന്നത്. തിങ്കളാഴ്ചയും കൊവിഡ് നിമിത്തം ജീവനക്കാർ അവധിയിലായതുമാണ് തിരക്കിന് കാരണമെന്ന് അധികൃതർ വിശദീകരിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനായി ആളുകള്‍ രാവിലെ ആറ് മണിയ്ക്ക് വന്ന് വരി നില്‍ക്കുകയാണ്. മൂന്നും അഞ്ചും മണിക്കൂറുകൾക്ക് ശേഷമാണ് പലര്‍ക്കും പി ടിക്കറ്റ് കിട്ടിയത്. അഞ്ച് ഒ പി കൗണ്ടറുകളുള്ളിടത്ത് പ്രവർത്തിച്ചിരുന്നത് രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. ആളുകൂടി ബഹളമായതോടെ പതിനൊന്ന് മണിയ്ക്ക് മൂന്നാമത്തെ ഒ പി കൗണ്ടർ കൂടി തുറന്നു.
തുടർച്ചയായ ദിവസങ്ങളിൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാമതാണ് എറണാകുളം ജില്ല. ഞായറാഴ്ച അവധി കഴിഞ്ഞ കൂട്ടത്തോടെ രോഗികൾ എത്തിയതും കൊവിഡ് ബാധിച്ച് ജീവനക്കാർ അവധിയിൽ ആയതുമാണ് തിരക്ക് കൂടാനുള്ള കാരണമായി ആശുപത്രി അധികൃതരുടെ വിശദീകരണം.

