സന്ദർശന റിപ്പോർട്ട് തിങ്കളാഴ്ച്ച അഞ്ച് മണിക്ക് മുൻപ് ജില്ലാ കളക്റ്റർക്ക് സമർപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ ജെ റീന അറിയിച്ചു. 

തൃശൂർ: അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വ്യാപനം സംബന്ധിച്ച് എട്ടംഗ വിദഗ്ധ സംഘം തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ആശുപത്രിയുമായി ബന്ധപ്പെട്ട് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ്, തൃശൂർ ഗവ. മെഡിക്കൽ കോളേജ് എന്നിവടങ്ങളിൽ നിന്നുള്ള എട്ടംഗ വിദഗ്ധ സംഘം അമല മെഡിക്കൽ കോളേജ് സന്ദർശിച്ച് സ്ഥിഗതികൾ വിലയിരുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച് അമല ക്ലസ്റ്റർ രൂപപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദർശനം. സന്ദർശന റിപ്പോർട്ട് തിങ്കളാഴ്ച്ച അഞ്ച് മണിക്ക് മുൻപ് ജില്ലാ കളക്റ്റർക്ക് സമർപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ ജെ റീന അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമല ക്ലസ്റ്ററിൽ സ്വീകരിക്കേണ്ട നടപടികൾ എന്തെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കും.