മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊന്നാനി താലുക്കിൽ ജാഗ്രതാ നിർദ്ദേശം. പൊന്നാനി താലൂക്കില്‍ രണ്ട് സ്കൂളുകളിലായി 262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. താലുക്ക് പരിധിയിലെ ടർഫുകൾ അടയ്ക്കാൻ നിർദേശം നല്‍കി. ആൾക്കൂട്ടങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. വിവാഹങ്ങളില്‍ നൂറില്‍ കൂടുതൽ ആളുകൾ പങ്കെടുത്താൽ നടപടിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.