രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗൺ. രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വകാര്യബസുകൾ സർവീസ് നടത്തില്ല. കെഎസ്ആർടിസി പരിമിതമായി സർവീസ് നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് ഏഴ് മണി വരെ പ്രവർത്തിക്കും. ആരാധനാലയങ്ങൾ തുറക്കാം. പരമാവധി 15 പേർക്കാണ് പ്രവേശനം. ടിപിആർ നിരക്ക് താഴാത്തതിനാലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona