Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന, പട്ടിക തയാറാക്കി തുടങ്ങി

തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. 

covid test for election duty officers in kerala
Author
Thiruvananthapuram, First Published Dec 21, 2020, 9:22 AM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കുന്നു. 
എറണാകുളം അടക്കം ചില ജില്ലകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. 

ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പട്ടിക റിട്ടേണിങ് ഓഫിസര്‍മാര്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറണം. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ചെലവില്‍ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്ന പല പ്രമുഖ നേതാക്കളും രോഗ ബാധിതരായതോടെ സന്പര്‍ക്കത്തില്‍ വന്നവരും വോട്ടര്‍മാരും അടക്കം ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

രോഗ വ്യാപനം തീവ്രമാകുമെന്ന് കരുതിയ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ രോഗ ബാധ നിയന്ത്രിക്കാനായെങ്കിലും തെരഞ്ഞെടുപ്പ് സമയത്തും ആഹ്ലാദ പ്രകനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടത് തിരിച്ചടിയാകുമെന്ന കടുത്ത ആശങ്കയുണ്ട് ആരോഗ്യവകുപ്പിന്. ഇനിയുള്ള ദിവസങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം കൂടിയാലത് തെരഞ്ഞെടുപ്പ് കാലത്തെ കരുതലില്‍ വന്ന വീഴ്ചയായി തന്നെ കണക്കാക്കേണ്ടിവരും. ചികില്‍സ ഉറപ്പാക്കുന്നതിനൊപ്പം മരണ നിരക്ക് കുറച്ച് നിര്‍ത്താനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുക. 

Follow Us:
Download App:
  • android
  • ios