അതിഥി തൊഴിലാളികൾ മുദ്രാവാക്യം വിളിച്ച സംഭവം മാധ്യമങ്ങൾ വക്രീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 

കണ്ണൂർ: കണ്ണൂരിൽ അതിഥി തൊഴിലാളികൾ മുദ്രാവാക്യം വിളിച്ച സംഭവം മാധ്യമങ്ങൾ വക്രീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് ജാഥ സ്വീകരിക്കാൻ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് വന്നത്. അവർ തന്നെയാണ് മുദ്രാവാക്യം വിളിച്ചതും ഹാരാർപ്പണം നടത്തിയതും. അവരുടെ തന്നെ വേഷത്തിൽ അവരുടെ ഭാഷയിലാണ് മുദ്രാവാക്യം വിളിച്ചത്. ചിലർ എല്ലാത്തിനെയും വക്രീകരിച്ച ദുഷ്ടലാക്കോടെ കാണുന്നു എന്നും എം വി ഗോവിന്ദൻ വയനാട്ടിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player