തിരുവനന്തപുരം: ഓഫീസിലെ ജീവനക്കാരിക്ക്  കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. കൊവിഡ് ഇല്ലെങ്കിലും ഒരാഴ്ച  കാലം മന്ത്രി നിരീക്ഷണത്തിൽ തുടരും. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരും നിരീക്ഷണത്തിലാണ്.