Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് കുറച്ചു

എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഈ നിരക്ക്...
 

covid testing rates in private labs in the state slashed
Author
Thiruvananthapuram, First Published Jan 1, 2021, 1:48 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കൊവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്സ്പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആര്‍ടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. 

എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍/സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും, ആശുപത്രികള്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കൊവിഡ്-19 പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്. ആര്‍ടിപിസിആര്‍ (ഓപ്പണ്‍) 2750 രൂപ, ട്രൂ നാറ്റ് 3000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്സ്പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് ആരംഭത്തില്‍ നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റ് 2100 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 2100 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, ജീന്‍ എക്സ്പേര്‍ട്ട് ടെസ്റ്റ് 2500 രൂപ എന്നിങ്ങനെയാണ് ഒക്ടോബര്‍ മാസത്തില്‍ നിരക്ക് കുറച്ചത്. 

മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. ഈയൊരു സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകള്‍ വീണ്ടും കുറച്ചത്.

Follow Us:
Download App:
  • android
  • ios