തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരമടക്കം പല ജില്ലകളിലും കൊവിഡ് വാക്സീന് ക്ഷാമം തുടരുകയാണ് . കൂടുതല്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളെ പട്ടികയില്‍ ഉൾപ്പെടുത്തിയെങ്കിലും കുത്തിവയ്പ്പുകളുടെ എണ്ണം കുറയ്ക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മാത്രം വാക്സിനേഷൻ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും താഴേത്തട്ടിലേക്ക് പോയിട്ടുണ്ട്. മാനദണ്ഡം ലംഘിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ മുഴുവൻ വാക്സിൻ എടുക്കാനെത്തിയതും വാക്സീൻ ക്ഷാമത്തിന് കാരണമായിരുന്നു. അതേസമയം നാളെയോടെ കൂടുതല്‍ വാക്സീൻ എത്തിയില്ലെങ്കില്‍ ആദ്യഡോസ് നൽകുന്ന വാക്സിനേഷൻ പ്രക്രിയ തന്നെ നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയാണ്.