Asianet News MalayalamAsianet News Malayalam

സെക്രട്ടറിയേറ്റ്, രാജ്ഭവൻ ജീവനക്കാർക്ക് കൊവിഡ് വാക്സീൻ, പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും

ഇന്നും നാളെയും പ്രത്യേക കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചാകും കുത്തിവയ്പ്പ് നൽകുക.

covid vaccine for secretariat and  rajbhavan kerala workers
Author
Thiruvananthapuram, First Published Mar 4, 2021, 7:23 AM IST

തിരുവനന്തപുരം: സെക്രട്ടറിയറ്റിലെയും രാജ്ഭവനിലെയും മുഴുവൻ ജീവനക്കാർക്കും കൊവിഡ് വാക്സീൻ നൽകാൻ തീരുമാനം. ഇന്നും നാളെയും പ്രത്യേക കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചാകും കുത്തിവയ്പ്പ് നൽകുക. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെയാണ് വാക്സിനേഷൻ ക്യാമ്പ്. വാക്സീൻ സ്വീകരിക്കുന്നവർ ഔദ്യോഗിക തിരിച്ചറിയൽ രേഖയും ആധാർ കാർഡും കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്
 

Follow Us:
Download App:
  • android
  • ios