മാര്‍ച്ച് ഒന്‍പതിന് എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 960 ൽ ജിദ്ദയില്‍ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവരും മാര്‍ച്ച് 12ന് എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 964 ൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര  വിമാനത്താവളത്തിലെത്തിയവരും ശ്രദ്ധിക്കുക. 

മലപ്പുറം: സംസ്ഥാനത്ത് മലപ്പുറത്ത് അരീക്കോട്, വാണിയമ്പലം സ്വദേശിനികളായ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കലക്ടര്‍ ജനങ്ങള്‍ക്ക് പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നല്‍കി. രോഗികളുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നേരിട്ട് ആശുപത്രിയില്‍ പോകരുതെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാര്‍ച്ച് ഒന്‍പതിന് എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 960 ൽ ജിദ്ദയില്‍ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവരും മാര്‍ച്ച് 12ന് എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 964 ൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവരും രോഗികളുമായി നേരിട്ട് സമ്പര്‍ക്ക പുലര്‍ത്തിയവരും നേരിട്ട് ആശുപത്രിയില്‍ പോകരുതെന്ന് ജില്ലാകലക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചു.

ഇവര്‍ കണ്‍ട്രോള്‍ സെല്‍ നമ്പറുകളായ 0483-2737858, 0483-2737857, 0483-2733251, 0483-2733252, 0483- 2733253 എന്നിവയുമായി ഉടന്‍ ബന്ധപ്പെടണമെന്നും കലക്ടര്‍ അറിയിച്ചു.