ബ്രഹ്മപുരം അഗ്നിബാധ കേരളത്തിൻ്റെ നന്ദിഗ്രാമാണെന്ന് മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ യോഗത്തിൽ വിമർശിച്ചു.
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിൽ നിഷ്പക്ഷ അന്വേഷണ വേണമെന്ന് സിപിഐയിൽ ആവശ്യം. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന നിർവാഹ സമിതി യോഗത്തിലാണ് ആവശ്യം ഉയർന്നത്. ബ്രഹ്മപുരം ദുരന്തം കേരളത്തിന്റെ നന്ദിഗ്രാമെന്ന് മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ യോഗത്തിൽ വിമർശിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചർച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ബ്രഹ്മപുരം അഗ്നിബാധയിൽ അട്ടിമറി സാധ്യതകൾ സർക്കാർ തള്ളുമ്പോൾ ആണ് എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷി ഭിന്ന നിലപാട് സ്വീകരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
