Asianet News MalayalamAsianet News Malayalam

ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തിൽ ഉറച്ച് ശിവരാമന്‍; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഐ മുഖപത്രം എഡിറ്റര്‍

എന്നാല്‍ ശിവരാമന്‍റെ വിമര്‍ശനം സ്വാഗതം ചെയ്യുന്നതായും ആരോപണം തെളിയിക്കണമെന്നും ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് പറഞ്ഞു. 

CPI leader K K Shivaraman says janayugam insult Narayana Guru
Author
Trivandrum, First Published Aug 23, 2021, 4:02 PM IST

തിരുവനന്തപുരം: ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഐ നേതാവ് കെ കെ ശിവരാമന്‍. ചിലപ്പോള്‍ ചില കാര്യങ്ങള്‍ പരസ്യമായി പറയേണ്ടി വരും. അതില്‍ രാഷ്ട്രീയ അച്ചടക്കത്തിന്‍റെ  പ്രശ്‍നം വരുന്നില്ലെന്നും ശിവരാമന്‍ പറഞ്ഞു. എന്നാല്‍ ശിവരാമന്‍റെ വിമര്‍ശനം സ്വാഗതം ചെയ്യുന്നതായും ആരോപണം തെളിയിക്കണമെന്നും ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് പറഞ്ഞു. 

ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്‍റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്മെന്‍റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമന്‍ പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

Follow Us:
Download App:
  • android
  • ios