തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് സിപിഐ നേതാവിന്റെ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമണം.സിപിഐ ശ്രീനാരായണപുരം ലോക്കൽ സെക്രട്ടറി എംഎ അനിൽകുമാറിന്റെയും സഹോദരിയുടെയും ആലയിലുള്ള വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വീടുകളുടെ ജനൽചില്ലുകൾ തകർത്ത ആക്രമികൾ മുറ്റത്തുണ്ടായിരുന്ന കാർ,ജീപ്പ്, സ്കൂട്ടർ എന്നിവയും അടിച്ചു തകർത്തു. പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. രണ്ട് ബിജെപി പ്രവർത്തകരെ മതിലകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.