മലപ്പുറം: പ്രമുഖ സിപിഐ നേതാവ് ടി.കെ.സുന്ദരൻ അന്തരിച്ചു. 74 വയസായിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം, ജില്ലാ അസി. സെക്രട്ടറി, എഐടിയുസി ജില്ലാ പ്രസിഡന്റ്, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം.