പുറമ്പോക്കിൽ ഷെഡ് കെട്ടി താമസിക്കുന്നയാളെയാണ് ഒഴിപ്പിച്ചത്. പ്രദേശത്ത് വൻകിട കയ്യേറ്റങ്ങൾ ഉണ്ടായിരുന്നെന്നും അത് ഒഴിപ്പിക്കാതെ ഷെഡ്ഡ് മാത്രം പൊളിച്ചതാണ് ചോദ്യംചെയ്തതെന്നും ആരോഗ്യദാസ്

ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഐ ലോക്കൽ സെക്രട്ടറി. സിപിഐ ദേവികുളം ലോക്കൽ സെക്രട്ടറി ആരോഗ്യദാസാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഷെഡ് പൊളിക്കാൻ നേതൃത്വം നൽകിയ തഹസിൽദാറെ വീട്ടിലിരുത്തുമെന്നാണ് ഭീഷണി.

രണ്ടു ദിവസം മുൻപ് ആണ് സംഭവം. പുറമ്പോക്കിൽ ഷെഡ് കെട്ടി താമസിക്കുന്നയാളെയാണ് ഒഴിപ്പിച്ചത്. അതിനിടെ ആരോഗ്യദാസ് ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെ ഇതുപോലെ ചെയ്ത പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടുണ്ടെന്നായിരുന്നു ഭീഷണി. 

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് അല്ലെന്നാണ് ആരോഗ്യദാസിന്‍റെ വിശദീകരണം. പ്രദേശത്ത് വൻകിട കയ്യേറ്റങ്ങൾ ഉണ്ടായിരുന്നു. അത് ഒഴിപ്പിക്കാതെ ഷെഡ്ഡ് മാത്രം പൊളിച്ചതാണ് ചോദ്യംചെയ്തത്. കയ്യേറ്റങ്ങൾ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ കേട്ടില്ലെന്ന് സിപിഐ ലോക്കൽ സെക്രട്ടറി പറഞ്ഞു. 

വിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ട നിർമാണത്തിന്‍റെ പബ്ലിക് ഹിയറിംഗ് പൂർത്തിയായി

YouTube video player