ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തിലാണ് സി പി ഐ മണ്ഡലം സെക്രട്ടറിക്ക് അടക്കം പരിക്കേറ്റത്

കൊച്ചി : ഞാറക്കലിലെ സി പി ഐ ഓഫീസ് ആക്രമണ കേസിൽ സി പി എം ഏര്യാ സെക്രട്ടറിക്ക് എതിരെ കേസ് . ഏര്യാ സെക്രട്ടറി പ്രിനിൽ ഉൾപ്പടെ അഞ്ച് സി പി എമ്മുകാരെ പ്രതിചേർത്തു. കഴിഞ്ഞ ദിവസമാണ് വൈപ്പിനിലെ സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസ് സി പി എം പ്രവർത്തകർ ആക്രമിച്ചത്. ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തിലാണ് സി പി ഐ മണ്ഡലം സെക്രട്ടറിക്ക് അടക്കം പരിക്കേറ്റത്. പാർട്ടി ഓഫീസ് ആക്രമിക്കുക എന്നത് അംഗീകരിക്കാനാകില്ലെന്ന് സി പി ഐ ജില്ല സെക്രട്ടറി പറഞ്ഞു.സി പി എം പ്രതികരണം ലഭ്യമായിട്ടില്ല.

ഞാറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിലെ തെര‌ഞ്ഞെടുപ്പിൽ കോൺഗ്രസ് -സി പി ഐ സഖ്യമാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രകടനവുമായി എത്തിയ സി പി എം പ്രവർത്തകർ കൊടി മരവും,ഫ്ലക്സും അടിച്ചു തകർത്തു. സി പി ഐ ഓഫീസിനുള്ളിലേക്ക് കയറി നേതാക്കളെ ആക്രമിച്ച് കസേരകൾ തല്ലി തകർത്തു. സി പി ഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാർ, ലോക്കൽ സെക്രട്ടറി എൻ.എ ദാസൻ എന്നിവർക്കാണ് മർദനമേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരള കോൺഗ്രസ് എമ്മുമായി സഖ്യം ചേർന്ന സി പി എം തെരഞ്ഞെടുപ്പിന് മുൻപ് ഘടകകക്ഷിയായ സി പി ഐ യോട് കൂടിയാലോചന പോലും നടത്തിയിരുന്നില്ലെന്നാണ് ആരോപണം.തുടർന്നാണ് കോൺഗ്രസ്സുമായി സഖ്യം രൂപീകരിച്ച് മത്സരിച്ചത്. എൽ ഡി എഫിൽ പരാതി അറിയിക്കുമെന്ന് സി പി ഐ എറണാകുളം ജില്ല സെക്രട്ടറി പ്രതികരിച്ചു.