. ജില്ലാ സെക്രട്ടറി എ.പി ജയനെതിരയ അന്വേഷണം സംബന്ധിച്ച ചർച്ചയിൽ ആണ് ഗോപിനാഥന്റെ പരാമർശം. എ.പി ജയൻ അനുകൂല പക്ഷത്തെ പ്രധാനനേതാവ് ആണ് ഗോപിനാഥൻ.
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം. സംസ്ഥാന നേതൃത്വത്തിന് മോദിയുടെ സമീപനം എന്നായിരുന്നു യോഗത്തിലുയർന്ന ആക്ഷേപം. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ ആണ് വിമർശനം ഉന്നയിച്ചത്. ജില്ലാ സെക്രട്ടറി എ.പി ജയനെതിരയ അന്വേഷണം സംബന്ധിച്ച ചർച്ചയിൽ ആണ് ഗോപിനാഥന്റെ പരാമർശം. എ.പി ജയൻ അനുകൂല പക്ഷത്തെ പ്രധാനനേതാവ് ആണ് ഗോപിനാഥൻ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്റെ സാന്നിധ്യത്തിൽ ആണ് ഇന്നലെ ജില്ലാ എക്സിക്യൂട്ടീവ് ചേർന്നത്
