കൊച്ചി:തീരദേശ പരിപാലന നിയമം പാലിക്കപ്പെടണമെന്ന നിലപാടാണ് സി.പി.ഐക്കുള്ളതെന്ന് പാര്‍ട്ടി എറണാകുളം ജില്ല സെക്രട്ടറി പി.രാജു. എന്നാൽ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സങ്കീർണമാണെന്നും ഫ്ളാറ്റിലെ ഉടമകള്‍ വഞ്ചിക്കപ്പെട്ടവരാണെന്നും രാജു ചൂണ്ടിക്കാട്ടി. ഫ്ലാറ്റുടമകള്‍ നിരുപാധികം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്ന നിലപാട് സിപിഐക്കില്ല. പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും വിഷയത്തില്‍ സർവകക്ഷി യോഗം വിളിക്കണമെന്നും പി.രാജു ആവശ്യപ്പെട്ടു.