തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ശബരിമല യുവതീ പ്രവേശന വിധി യോഗത്തില്‍ ചർച്ച ചെയ്യും. യുവതി പ്രവേശനത്തിൽ നിന്നും സംസ്ഥാന സർക്കാരും സിപിഎമ്മും പിന്നോട്ട് പോയത് ചർച്ചയാകുന്നതിനിടെയാണ് സിപിഐ വിഷയം ചർച്ച ചെയ്യുന്നത്. 

കൂടുതൽ വ്യക്തത വേണമെന്ന് വിധിവന്ന ദിവസം കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. നിയമസഭയുടെ ചരിത്രത്തത്തെ കുറിച്ച് തയ്യാറാക്കിയ പ്രൊമോ വീഡിയോയിൽ നിന്നും സി അച്യുതമോനോനെ ഒഴിവാക്കിയതും ചർച്ച ചെയ്യും.