Asianet News MalayalamAsianet News Malayalam

ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ

ജോസ് കെ മാണിയെ അതിവേ​ഗം എൽഡിഎഫിലേക്ക് എടുക്കേണ്ടതില്ലെന്നും തദ്ദേശതെര‍ഞ്ഞെടുപ്പിൽ സഹകരിപ്പിച്ച ശേഷം അവരുടെ ജനസ്വാധീനം കൂടി പരിശോധിച്ച് മുന്നണി പ്രവേശനം അനുവദിക്കണമെന്നുമുള്ള അഭിപ്രായം സിപിഐ നേതൃത്വത്തിൽ ഒരു വിഭാ​ഗത്തിനുണ്ടായിരുന്നു. 

CPI welcomes Kerala congress Mani group to LDF
Author
Thiruvananthapuram, First Published Oct 21, 2020, 2:49 PM IST

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തെ എൽഡിഎഫിൽ ചേ‍ർക്കുന്നതിനെ സ്വാ​ഗതം ചെയ്ത് സിപിഐ. ബുധനാഴ്ച ചേ‍ർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ് ജോസ് കെ മാണിയുടെ ഇടതുപ്രവേശം എതി‍ക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്.

ജോസ് കെ മാണിയെ അതിവേ​ഗം എൽഡിഎഫിലേക്ക് എടുക്കേണ്ടതില്ലെന്നും തദ്ദേശതെര‍ഞ്ഞെടുപ്പിൽ സഹകരിപ്പിച്ച ശേഷം അവരുടെ ജനസ്വാധീനം കൂടി പരിശോധിച്ച് മുന്നണി പ്രവേശനം അനുവദിക്കണമെന്നുമുള്ള അഭിപ്രായം സിപിഐ നേതൃത്വത്തിൽ ഒരു വിഭാ​ഗത്തിനുണ്ടായിരുന്നു. എന്നാൽ ഇന്ന് ചേ‍ർന്ന സിപിഐ എക്സിക്യൂട്ടീവിൽ ജോസ് വിഭാ​ഗത്തിൻ്റെ വരവിനെ എതിർക്കേണ്ടെന്ന അഭിപ്രായമാണ് ഉയർന്നു വന്നത്. 

ജോസ് വിഭാ​ഗത്തിൻ്റെ നിലപാട് മാറ്റം സ്വാ​ഗതാർഹമാണെന്ന് സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തി. അടുത്ത എൽഡിഎഫ് യോ​ഗം ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചർച്ച ചെയ്യുമ്പോൾ എതിർക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ എൽഡിഎഫിൻ്റെ പൊതുനിലപാടിനൊപ്പം നിൽക്കാനും സിപിഐയിൽ ധാരണയായിട്ടുണ്ട്. 

ഇടതുജനാധിപത്യമുന്നണിയിൽ രണ്ടാമത്തെ കക്ഷിയായ സിപിഐ കൂടി സ്വാ​ഗതം ചെയ്യുന്നതോടെ ജോസ് കെ മാണി വിഭാ​ഗത്തിൻ്റെ എൽഡിഎഫ് പ്രവേശനത്തിന് ഇനിയൊരു ഔദ്യോ​ഗിക പ്രഖ്യാപനത്തിൻ്റെ മാത്രമേ ബാക്കിയുള്ളൂ. ജോസ് കെ മാണിയെ തദ്ദേശ തെരഞ്ഞെടുപ്പിനായി മുൻപേ തന്നെ മുന്നണിയിൽ എത്തിക്കണം എന്നാണ് സിപിഎം നിലപാട്. അതേസമയം മുന്നണി പ്രവേശനത്തിൻ്റെ ഭാ​ഗമായി സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയും എൻസിപി മത്സരിക്കുന്ന പാലായും ജോസ് വിഭാ​ഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സീറ്റുകളെ ചൊല്ലി എൽഡിഎഫിൽ വരും മാസങ്ങളിൽ തർക്കമുണ്ടായേക്കാൻ സാധ്യതയുണ്ട്. 
 

Follow Us:
Download App:
  • android
  • ios