Asianet News MalayalamAsianet News Malayalam

ഐഷ സുൽത്താനക്ക് സിപിഎം പിന്തുണ; കള്ളത്തെളിവുണ്ടാക്കാൻ ശ്രമമെന്ന ആശങ്ക തള്ളിക്കളയാനാവില്ലെന്ന് പ്രമേയം

കവരത്തി പൊലീസും അഡ്മിനിസ്ട്രേഷനും വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന ആശങ്ക തള്ളിക്കളയാനാകില്ലെന്നും പ്രമേയത്തിലുണ്ട്

CPIM backs Aisha sultana State committee passes memorandum
Author
Thiruvananthapuram, First Published Jul 9, 2021, 7:47 PM IST

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രതികരണങ്ങളെ തുടർന്ന് നിയമനടപടികൾ നേരിടുന്ന ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഎം. ഐഷയ്ക്ക് എതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

ഭിന്നാഭിപ്രായം പറയുന്നവരെ ദുർബലരാക്കാൻ കേന്ദ്ര ഭരണാധികാരം ബിജെപി ദുർവിനിയോഗം ചെയ്യുന്നു. ഐഷ സുൽത്താനക്കെതിരെ ഇനിയും കള്ള തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന ആശങ്ക തള്ളിക്കളയാനാവില്ല. ഐഷയ്ക്ക് നേരെ കടുത്ത മനുഷ്യാവകാശ ലംഘനവും പൗരാവകാശ ധ്വംസനവും നടക്കുന്നതായി പ്രമേയം പറയുന്നു. ഐഷയുടെ പിടിച്ചെടുത്ത ലാപ് ടോപ്പിൽ പുതിയ ഡാറ്റകൾ തിരുകി കയറ്റാനാണ് ശ്രമം. കവരത്തി പൊലീസും അഡ്മിനിസ്ട്രേഷനും വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന ആശങ്ക തള്ളിക്കളയാനാകില്ലെന്നും പ്രമേയത്തിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

Follow Us:
Download App:
  • android
  • ios