ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ലോക്കൽ സമ്മേളനങ്ങൾ വരെ വിർച്വൽ ആയിട്ടാവും യോഗങ്ങളെന്നും എ.വിജയരാഘവൻ വ്യക്തമാക്കി.
തിരുവനന്തപുരം: കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി സമ്മേളനങ്ങൾക്ക് തുടക്കമിട്ട് സിപിഎം. സെപ്തംബർ രണ്ടാം വാരത്തോടെ സംസ്ഥാനത്തെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമാവും. കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാവും പാർട്ടി സമ്മേളനങ്ങളുടെ നടത്തിപ്പെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ അറിയിച്ചു. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ലോക്കൽ സമ്മേളനങ്ങൾ വരെ വിർച്വൽ ആയിട്ടാവും യോഗങ്ങളെന്നും എ.വിജയരാഘവൻ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
