കുന്നംകുളം: തൃശ്ശൂര്‍  കുന്നംകുളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി.  സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലില്‍ സനൂപ് ആണ് മരിച്ചത്. ഇയാള്‍ക്ക് 26 വയസായിരുന്നു. സുഹൃത്തുക്കളായ അഞ്ഞൂര്‍ സി ഐ ടി യു തൊഴിലാളി ജിതിന്‍. പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവര്‍ത്തകന്‍ വിപിന്‍ എന്നിവര്‍ക്ക് വെട്ടെറ്റിട്ടുണ്ട്. 

രാത്രി 11.30 ഓടെ ചിറ്റിലക്കാട് ആയിരുന്നു സംഭം. മിതുന്‍ എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കുന്നതിനായാണ് ഇവര്‍ സംഭവ സ്ഥലത്തേക്ക് പോയത്. ഇവിടെയുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും,ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. 

ബി ജെ പി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സി പി എം പ്രാദേശിക നേതാക്കള്‍ പറഞ്ഞു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയവരാാണ് പരിക്കേറ്റവരെ ആശുപത്രിയിവലെത്തിച്ചത്. സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.