സ്വർണക്കടത്തിൽ സിബിഐ അന്വേഷണം വേണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരാണ്.

ദില്ലി: സ്വർണക്കടത്ത് കേസിൽ വിശദമായ അന്വേഷണം വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം. നിലവിൽ കേസ് അന്വേഷിക്കുന്ന കസ്റ്റംസിനാവശ്യമായ എല്ലാ സഹായവും നൽകുമെന്നും സിപിഎം കേന്ദ്രനേതൃത്വം അറിയിച്ചു. 

സ്വർണക്കടത്തിൽ സിബിഐ അന്വേഷണം വേണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരാണ്. വിമാനത്താവളത്തിൻ്റെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിന് പങ്കില്ല. സ്വർണക്കടത്തുമായി സംസ്ഥാന സർക്കാരിന് യാതൊരു ബന്ധവുമില്ലെന്നും സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇടപാടിലുൾപ്പെട്ട വ്യക്തിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥനെ നീക്കിയത് സ്വ‍ർണക്കടത്ത് കേസിൽ സർക്കാരിൻ്റെ നയം എന്താണെന്ന വ്യക്തമാക്കുന്നതാണെന്നും കേന്ദ്ര നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.