തിരുവനന്തപുരം:  സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുന്നു. പൗരത്വനിയമ ഭേദഗതി അടക്കം മോദി സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസ് അടക്കം മറ്റ് പാർട്ടികളുമായി യോജിച്ച പ്രക്ഷോഭം തുടരണമെന്ന കേന്ദ്ര കമ്മിറ്റി നിലപാടിൽ രണ്ടാം ദിവസവും ചർച്ച തുടരുകയാണ്.

സിപിഎം ഒറ്റക്കുള്ള സമരങ്ങളും പദ്ധതിയിടുന്നു. യുഎപിഎ വിഷയത്തിൽ കേന്ദ്ര കമ്മിറ്റി നിലപാടിന് വിരുദ്ധമായി രണ്ട് പാർട്ടി അംഗങ്ങൾക്കെതിരെ കേരള പൊലീസ് യുഎപിഎ ചുമത്തിയതിൽ പിണറായി സർക്കാരിനെതിരെ വിമർശനം ഉയരുമോ എന്നതും ഈ ദിവസം പ്രധാനമാണ്. ഇന്നലെയും സീതാറാം യെച്ചൂരി യുഎപിഎ വിരുദ്ധ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര കമ്മിറ്റി നാളെ അവസാനിക്കും