പത്തനംതിട്ട: ശബരിമലയിലടക്കം താൻ നേരത്തെ സ്വീകരിച്ച സമീപനം തന്നെയാണ് പാർട്ടി ഇപ്പോൾ സ്വീകരിച്ച നിലപാടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ. തൊഴിലാളി വർഗ്ഗ പ്രസ്ഥാനം ഏതു കാലത്തും ശരിയിലേക്ക് എത്തും എന്നതിന്റെ തെളിവാണ് പാര്‍ട്ടിയുടെ നിലപാട് മാറ്റം. 

വിശ്വാസികളുടേയും അവിശ്വാസികളുടേയും  താത്പര്യം പാർട്ടിക്ക് സംരക്ഷിക്കേണ്ടി വരും. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുള്ള കുടുംബാംഗമായതിനാലാണ് യുവതി പ്രവേശനത്തെ താന്‍ എതിർത്തതെന്നും എ പത്മകുമാര്‍ പറഞ്ഞു.