കണ്ണൂർ ജില്ലയിലെ മയ്യിലിലെ മുസ്ലിം ലീഗ് പ്രവർത്തകരാണ് നെല്ലിക്കാപ്പാലത്ത് വെച്ച് ആക്രമിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു
കണ്ണൂർ: സി പി എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സഞ്ചരിച്ച വാഹനം മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം. എം വി ജയരാജൻ തന്നെയാണ് ആരോപണവുമായി രംഗത്ത് വന്നത്. കണ്ണൂർ ജില്ലയിലെ മയ്യിലിലെ മുസ്ലിം ലീഗ് പ്രവർത്തകരാണ് നെല്ലിക്കാപ്പാലത്ത് വെച്ച് ആക്രമിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കല്ല് ഉൾപെടെയുള്ളവയെടുത്ത് വാഹനത്തിന്റെ പിന്നാലെ വന്നെന്നും ജയരാജൻ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
