ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും ജയരാജൻ. 

കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫേസ്‌ബുക്കില്‍ തന്‍റെ മകന്‍ ജെയിന്‍ രാജ് ഇട്ട പോസ്റ്റ് ചര്‍ച്ചയായ സാഹചര്യത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജന്‍. എഫ്‌ബി പോസ്റ്റ് പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ് ജയരാജന്‍റെ വാക്കുകള്‍. 

(ജെയിന്‍ രാജിന്‍റെ എഫ്‌ബി പോസ്റ്റിന്‍റെ സ്‌ക്രീന്‍ഷോട്ട്)

'ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്' എന്നാണ് പി ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. 

(പി ജയരാജന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്‌ക്രീന്‍ഷോട്ട്)

'ഇരന്ന് വാങ്ങി ശീലമായിപ്പോയി' എന്നായിരുന്നു ജെയിൻ രാജിൻറെ ഫേസ്‌ബുക്ക് കുറിപ്പ്. ഈ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പി ജയരാജന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 

'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി'; പി ജയരാജന്‍റെ മകന്‍റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാവുന്നു

മന്‍സൂറിന്‍റേത് രാഷ്ട്രീയക്കൊലയെന്ന് പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം, പിന്നില്‍ സിപിഎമ്മെന്ന് മുസ്ലിം ലീഗ്

'ബോംബെറിഞ്ഞ ശേഷം എൻ്റെ മുന്നിൽ വച്ച് മകനെ വെട്ടി': മൻസൂറിൻറെ പിതാവ്