കെ സുധാകരന്റെ മാനനഷ്ടക്കേസിൽ സിപിഎം നേതാക്കൾക്കും ദേശാഭിമാനി പത്രാധിപർക്കും കോടതി നോട്ടീസ്
മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മാനനഷ്ട കേസ് സമർപ്പിച്ചത്

കൊച്ചി: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസിൽ സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് നൽകി. എറണാകുളം സി ജെ എം കോടതിയാണ് നോട്ടീസ് അയച്ചത്. സിപിഎം നേതാക്കളായ എം വി ജയരാജൻ, പി പി ദിവ്യ, ദേശാഭിമാനി പ്രത്രാധിപർ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജനുവരി 12ന് കോടതിയിൽ നേരിട്ട് ഹാജരായി മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മാനനഷ്ട കേസ് സമർപ്പിച്ചത്.