കയ്‌പമംഗലം സിപിഎം ലോക്കൽ സെക്രട്ടറി ശക്തിധരനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു

തൃശ്ശൂർ: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. തൃശൂർ കയ്പമംഗലം സിപിഎം ലോക്കൽ സെക്രട്ടറി ബി.എസ്. ശക്തിധരന് എതിരെയാണ് കയ്പമംഗലം പോലീസ് കേസെടുത്തത്. നാല് വർഷം മുമ്പ് വിദ്യാത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവർത്തകരും പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

YouTube video player