തൃശ്ശൂർ: ബിജെപി അധികാരത്തിലിരുന്ന അവിണ്ണിശേരി പഞ്ചായത്തിൽ അട്ടിമറി. കോൺഗ്രസ് പിന്തുണയോടെ സിപിഎം അധികാരത്തിലെത്തി. എന്നാൽ തൊട്ടുപിന്നാലെ സിപിഎം അംഗം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇതോടെ നാളെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫിന് പിന്തുണ നൽകിയത് പ്രാദേശിക നേതൃത്വമാണെന്ന് ഡിസിസി പ്രസിഡന്റ് എം വിൻസെന്റ് പറഞ്ഞു.

ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാനാണ് ശ്രമിച്ചതെന്നും വിൻസെന്റ് പറഞ്ഞു. കെപിസിസിയോ ഡിസിസിയോ ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഭരണം നേടാൻ യുഡിഎഫിന്റെയോ ബിജെപിയുടെയോ പിന്തുണ ആവശ്യമില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് പറഞ്ഞത്.